വിദേശത്തുനിന്നെത്തിയവര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചില്ല


കാഞ്ഞങ്ങാട്: വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത് പരിശോധനകള്‍ക്ക് വിധേയരാവണമെന്ന കേരളസര്‍ക്കാരിന്റെ നിര്‍ദ്ദേശം കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലുമുള്ള പലരും നിരസിക്കുന്ന വിവരം പുറത്തുവന്നു.
അരയി പുഴയ്ക്ക് കിഴക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുപേര്‍ യു.എ.ഇയില്‍നിന്നും ഒരാള്‍ കപ്പല്‍ ജോലിക്കിടയിലും നാട്ടിലെത്തി. ഇവര്‍ മൂന്നുപേരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് പ്രദേശത്തെ ജനങ്ങളില്‍ ആശങ്കവളര്‍ത്തി.
മുമ്പ് ഗള്‍ഫുകാര്‍ നാട്ടിലെത്തിയ വിവരം അറിഞ്ഞാല്‍ സുഹൃത്തുക്കള്‍ ഓടിയെത്തും. ഗള്‍ഫുകാരന്‍ കൊണ്ടുവന്ന കുപ്പിയിലും മറ്റ് വിദേശ നിര്‍മ്മിത സാധനങ്ങളിലും കണ്ണുവെച്ചാണ് സ്‌നേഹപ്രകടനം. എന്നാല്‍ അടുത്തകാലത്ത് സുഹൃത്ത് വിദേശത്തുനിന്നും എത്തിയ വിവരം അറിയുന്നവര്‍ സുഹൃത്തിന് മുഖംകൊടുക്കാതെയും സന്ദര്‍ശിക്കാതെയും ഒഴിഞ്ഞുമാറുകയാണ്. തീരപ്രദേശങ്ങളിലും അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകളിലും ഇതേപോലെ വിദേശത്തുനിന്നും പലരും എത്തുന്നുണ്ടെന്നാണ് വിവരം.

Post a Comment

0 Comments