കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ബോധവല്‍ക്കരണം


കാഞ്ഞങ്ങാട്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ബ്രൈക്ക് ദ ചെയ്ന്‍ എന്ന ക്യാമ്പയനിന്റെ ഭാഗമായി കാഞ്ഞങ്ങാട് മിഡ് ടൗണ്‍ റോട്ടറിയുടെ നേതൃത്വത്തില്‍ പുതിയ കോട്ട ഓട്ടോ സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ കൈകഴുകുന്നതിനുള്ള പൊതു സൗകര്യം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്ത് ബോധവല്‍ക്കരണ സന്ദേശം നല്‍കി.
മിഡ് ടൗണ്‍റോട്ടറി പ്രസിഡണ്ട് കെ.വി.ജയരാജ് അധ്യക്ഷനായി.
സെക്രട്ടറി ഇ. ഹൈദര്‍അലി, കെ.വി.ശ്രീജിത്ത്, വില്യംസ് ജോസഫ്, എ.രാജീവന്‍, വി.ജയകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments