കൊറോണ: ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു


കാസര്‍കോട്: കുമ്പളഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും മെമ്പര്‍മാര്‍ക്കും ആശ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ അവലോകനം നടത്തിപഞ്ചായത്ത് പ്രസിഡന്റ കെ എല്‍ പുണ്ഡരീകാക്ഷ യുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോന്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എ കെ ആരിഫ് പഞ്ചായത്തുതല സ്ഥിതിഗതികള്‍ വിലയിരുത്തി. ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രംമെഡിക്കല്‍ ഓഫീസര്‍ ഡോ.സുബ്ബഗട്ടി കൊറോണയുടെ വ്യാപനത്തെക്കുറിച്ച് സംസാരിച്ചു. കുമ്പള ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അശോകന്‍ വൈറസ് ബാധയും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു. കൊറോണയെ പ്രതിരോധിക്കാനും പൊതുജന ബോധവത്കരണത്തിനുമായി പഞ്ചായത്തില്‍ മൈക്ക് അനൗന്‍സ്‌മെന്റ് നടത്തുന്നതിനും ഭയമല്ല ജാഗ്രതയാണ് ആവശ്യമെന്നും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. എല്ലാ വാര്‍ഡുകളിലും ജാഗ്രത സമിതി യോഗം ചേരുകയും ആശങ്ക അകറ്റുന്നതിനും ജനങ്ങള്‍ കൂട്ടം കൂടുന്ന പൊതുപരിപാടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യും. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളും ആരാധനാലായങ്ങളും സന്ദര്‍ശിച്ചു നിദേശങ്ങള്‍ നല്‍കാനും യോഗം തീരുമാനിച്ചു. പ്രതിരോധത്തിന് വാര്‍ഡുകളില്‍ ജാഗ്രത സമിതികള്‍ രൂപികരിക്കും. സി എച്ച് സിയില്‍ ഹെ ല്‍പ്പ് ഡസ്‌ക്ക് ആരംഭിച്ചു. കുമ്പള കോറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 23 വാര്‍ഡുകളിലും ആരോഗ്യ ജാഗ്രത സമിതികള്‍ രൂപികരിക്കാന്‍ ആരിക്കാടി കുമ്പള ആരോഗ്യകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് തല യോഗം തീരുമാനിച്ചു.

Post a Comment

0 Comments