മാവുങ്കാല്‍: കൊറോണോ വൈറസ് വിപത്തിനെതിരെ മില്‍മ കാസര്‍കോട് ഡെയറി മാവുങ്കാല്‍ പാണത്തൂര്‍ മലയോര ഹൈവേയിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഹാന്റ് വാഷിംങ്ങ് സെന്റര്‍ ഇന്ന് രാവിലെ മാവുങ്കാല്‍ ബസ് സ്റ്റോപ്പില്‍ പഞ്ചായത്ത് അംഗം പി.പത്മനാഭന് ഉദ്ഘാടനം ചെയ്തു.
മില്‍മ കാസര്‍കോട് ഡെയറി മാനേജര്‍ കെ.എസ്.ഗോപി, ആനന്ദാശ്രമം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍ എസ്.ആര്. സന്തോഷ് കുമാര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് പ്രസിഡണ്ട് ആര്.ലോഹിദാക്ഷന്‍, മില്‍മ അസിസ്റ്റന്റ് മാനേജര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments