ലോക വനിതാ ദിനം ആഘോഷിച്ചു


നീലേശ്വരം: ലോക വനിതാ ദിനം വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി മഹിളാസംഘം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് രജിതാ രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ വി.എസ്.എസ് സംസ്ഥാന സെക്രട്ടറി ശ്രീനിവാസന്‍ ആചാരി ഉദ്ഘാടനം ചെയ്തു. മഹിളാസംഘം താലൂക്ക് സെക്രട്ടറി സുചിത്ര സുനില്‍, മിനി ജനാര്‍ദ്ദനന്‍ പൊയിനാച്ചി, ജാനകി പാലക്കാട്ട് എന്നിവര്‍ സംസാരിച്ചു. ശ്രീലതാ ശ്രീനിവാസന്‍ സ്വാഗതവും ഷീബ മൂന്നാംകുറ്റി നന്ദിയും പറഞ്ഞു.

Post a Comment

0 Comments