കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നു


കാഞ്ഞങ്ങാട്: ഭുവന മാതാവ് ശ്രീ മുച്ചിലോട്ടമ്മ കുടികൊള്ളുന്നതും ഉത്തരകേരളത്തിലെ വാണിയ സമുദായക്കാരുടെ മുച്ചിലോട്ടു കാവുകളില്‍ വളരെ പ്രധാനപ്പെട്ടതുമായ കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഏഴ് നൂറ്റാണ്ടിന്‌ശേഷം പുനര്‍നിര്‍മാണത്തിന് ഒരുങ്ങുന്നു.
ആറ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ണ്ണമായും കൃഷ്ണശിലകള്‍ കൊണ്ട് പൂര്‍ത്തീകരിക്കാനാണ് പുനര്‍നിര്‍മ്മാണ കമ്മിറ്റി ലക്ഷ്യമിടുന്നത്. പുനര്‍നിര്‍മ്മാണ കമ്മറ്റി രൂപീകരണ യോഗം വിവിധ മുച്ചിലോട്ട് ക്ഷേത്രങ്ങളിലെ സ്ഥാനികന്‍മാരുടെ സാന്നിധ്യത്തില്‍ വാരിക്കാട്ട്‌സുബ്രഹ്മണ്യതന്ത്രികള്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് സി. വി. ഗംഗാധരന്‍ അധ്യക്ഷം വഹിച്ചു. ക്ഷേത്രം തമ്പുരാട്ടി കോമരം കുമാരന്‍ കോമരം അനുഗ്രഹപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി. കമ്മാരന്‍ മഡിയന്‍, സെക്രട്ടറി രാജീവന്‍ മുച്ചിലോട്ട്, ജോയിന്റ് സെക്രട്ടറി മോഹനന്‍ നെല്ലിക്കാട്ട്, ട്രഷറര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പനയംതട്ട തറവാട് കോയ്മയെ ചെയര്‍മാനായും സി. വി. ഗംഗാധരന്‍ ആലംപാടിയെ വര്‍ക്കിംഗ് ചെയര്‍മാനായും തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍മാരായി വി. കമ്മാരന്‍ മഡിയന്‍, പി. വി. കുഞ്ഞിരാമന്‍ പുതിയവളപ്പ്, കൃഷ്ണന്‍ മധുരക്കാട് എന്നിവരും രത്‌നാകരന്‍ കെ. എ. മുച്ചിലോട്ട് ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുക്കപ്പെട്ടു.
മുരളീധരന്‍ വെള്ളിക്കോത്ത്, ബി. ബാലകൃഷ്ണന്‍ പുതിയവളപ്പ്, എ.വി. സരീഷ് മുച്ചിലോട്ട് എന്നിവര്‍ സെക്രട്ടറിമാരും കുഞ്ഞികൃഷ്ണന്‍ പുതിയകണ്ടം ട്രഷററുമാണ്. 2022 വര്‍ഷത്തോടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി കലശാട്ട് മഹോത്സവം നടത്താനാണ് ഇപ്പോള്‍ കമ്മിറ്റി ലക്ഷ്യമിടുന്നത്.

Post a Comment

0 Comments