വയോജനങ്ങളെ ആദരിച്ചു


അമ്പലത്തറ: എണ്‍പത് വയസ്സു കഴിഞ്ഞ 27 വയോജനങ്ങളെ സീനിയര്‍ സിറ്റിസണ്‍ ഫോറം അമ്പലത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.
സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്ക് ധനസഹായവും വിതരണം ചെയ്തു. അമ്പലത്തറ യൂണിറ്റ് പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, സെക്രട്ടറി എന്‍ അമ്പാടി, ട്രഷറര്‍ സി എച്ച് രാമന്‍, ജോയിന്റ് സെക്രട്ടറി മുല്ലച്ചേരി ബാലകൃഷ്ണന്‍ നായര്‍, സി കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments