വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു


കോഴിക്കോട്: പക്ഷിപ്പനി കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പരിഭ്രാന്തി പരത്തി. കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് 100ല്‍ അധികം വവ്വാലുകള്‍ ചത്തൊടുങ്ങിയത്.
ജില്ലയില്‍ വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പക്ഷിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഈ മേഖലകളില്‍ പക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വെസ്റ്റ് കൊടിയത്തൂരിന് സമീപമാണ് വവ്വാലുകള്‍ ചത്തൊടുങ്ങിയ കാരിമൂല. കാരമൂലയിലെ ഒരു മരത്തില്‍ താമസിച്ചിരുന്ന വവ്വാലുകളാണ് കൂട്ടത്തോടെ ചത്തത്. ഇന്ന് രാവിലെയാണ് ഇത് ശ്രദ്ധയില്‍ പെട്ടത്.
വവ്വാലുകള്‍ ചത്തുവീണ കാര്യം നാട്ടുകാര്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കാക്കകളും, ദേശാടന പക്ഷികളും അടക്കം പക്ഷിപ്പനി ബാധയേതുടര്‍ന്ന് ചാകുന്നുണ്ട്. വേങ്ങേരിയില്‍ കാക്കകള്‍ പനിയേതുടര്‍ന്ന് ചത്തുവീഴുന്നതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments