കൊറോണ പ്രതിരോധത്തിന് ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനുമായി സ്‌നേഹിത


കാസര്‍കോട്: കൈവിടാതിരിക്കാന്‍ കൈ കഴുകുക എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍ സ്‌നേഹിത ജെന്‍ഡര്‍ സഹായകേന്ദ്രത്തിന്റെയും കാസര്‍കോട് മുന്‍സിപ്പാലിറ്റിയുടെയും സംയുക്താ ഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡില്‍ ഹാന്‍ഡ് വാഷിങ് കോര്‍ണര്‍ സ്ഥാപിച്ചു. ഹാന്‍ഡ് വാഷിങ് കോര്‍ണര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും ഡി എം സി ടി ടി സുരേന്ദ്രനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ സെക്രട്ടറി ബിജു എസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ഷിഹാബുദീന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുനിസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെമീന മുജീബ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസിരിയ ഹമീദ്, വാര്‍ഡ് കൗണ്‍സിലര്‍ സിയാന ഹനീഫ് എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ എഡി.എം.സി ഹരിദാസ് ഡി, ഡി പി എം ആരതി, സ്‌നേഹിതാ സ്റ്റാഫ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സാഹിറ മുഹമ്മദ്, അക്കൗണ്ടന്റ് സജിത ജയരാജന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

Post a Comment

0 Comments