പ്രതിരോധ പ്രവര്‍ത്തനവുമായി ശുചിത്വ മിഷന്‍


കാസര്‍കോട്: കോവിഡ്19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ എസ്.ബി.ഐ വിദ്യാനഗര്‍ ബ്രാഞ്ചിന്റെ സഹകരണത്തോടെ കളക്ടറേറ്റില്‍ മാസ്‌കുകളും സാനിറ്ററൈസറും, ബോധവത്കരണ ലഘു രേഖയും വിതരണം ചെയ്തു.
കളക്ടറേറ്റിലെ എല്ലാ ഓഫീസുകളിലേക്കും ആവശ്യമായ കോട്ടണ്‍ മാസ്‌കുകളും സാനിറ്ററൈസറുമാണ് സൗജന്യമായി വിതരണം ചെയ്തത്. എ ഡി എം എന്‍ ദേവീദാസ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എ ലക്ഷ്മിയില്‍ നിന്നും മാസ്‌ക് സ്വീകരിച്ച് വിതരണോദ്ഘാടനം നിര്‍വഹിച്ചു.

Post a Comment

0 Comments