വെല്‍ഡിംഗ് തൊഴിലാളി പുഴയില്‍ മരിച്ചനിലയില്‍


പയ്യന്നൂര്‍: വെല്‍ഡിംഗ് തൊഴിലാളിയായ മധ്യവയസ്‌ക്കനെ പെരുമ്പ പുഴയില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
കോട്ടയം സ്വദേശിയായ ജോര്‍ജ് എന്ന സണ്ണിച്ചന്‍ (53)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പെരുമ്പ പുഴയില്‍ കണ്ടെത്തിയത്. ആലക്കോട് സ്വദേശിയായ സഹോദരിയുടെ വീട്ടില്‍ താമസിച്ചിരുന്ന ജോര്‍ജ് കഴിഞ്ഞ ഏതാനും ദിവസമായി പയ്യന്നൂരിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുറിപൂട്ടിയിറങ്ങിയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം വിദഗ്ധപോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പറയപ്പെടുന്നത്. മൃതദേഹത്തിന്റെ മുഖത്താകെ രക്തം പടര്‍ന്നുകിടപ്പുണ്ട്.

Post a Comment

0 Comments