ആസ്പയര്‍ സിറ്റി സെവന്‍സ്; ഷൂട്ടേര്‍സ് പടന്ന സെമിയില്‍ പ്രവേശിച്ചു


പടന്നക്കാട്: പ്രഥമ എംഎഫ്എ അംഗീകൃത ആസ്പയര്‍ സിറ്റി അഖിലേന്ത്യാ സെവന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ബ്ര ദേഴ്‌സ് വള്‍വക്കാടിനോട് പൊരുതിജയിച്ച് ഷൂട്ടേഴ്‌സ് പടന്ന സെമിയില്‍ കടന്നു.
ആദ്യ പകുതിയില്‍ മുഹമ്മദ് റാഫിയുടെയും റിസ്‌വാന്റെയും നൗഫലിന്റെയും മുന്നേറ്റങ്ങള്‍ ഗോളില്‍ കലാശിക്കാതെ പ്രതിരോധത്തില്‍ തട്ടി അകന്നു.
അമ്പത്തി അഞ്ചാം മിനുട്ടില്‍ ബ്രദേഴ്‌സ് വള്‍വക്കാടിന്റെ താരങ്ങളുടെ മികച്ച മുന്നേറ്റങ്ങള്‍ക്കൊടുവില്‍ റിസ്‌വാന്‍ കൊടുത്ത അതി മനോഹരമായ പാസ് ഗോളിയെയും മറികടന്ന് അഭിരാമിലേക്ക്. നിമിഷംപോലും പാഴാക്കാതെ അഭിരാം കാലുകൊണ്ട് പന്ത് വലയിലേക്ക് ചെത്തിയിട്ടു.
ബ്രദേഴ്‌സ് വള്‍വക്കാട് ഗോള്‍ ലീഡ് നേടിയതോടെ ഗാലറി ആര്‍ത്തിരമ്പി. എന്നാല്‍ ഷൂട്ടേര്‍സ് പടന്നയുടെ പരാജയം സ്വപ്നം കണ്ടവരുടെ മനസ്സില്‍ ഇടിതീയായി കേരളത്തിന്റെ ഹെഡ് മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ താരം മുഹമ്മദ് റാഫിയുടെ സീറോ ആംഗിളില്‍ നിന്നുള്ള അമാനുഷികത നിറഞ്ഞ കിക്ക് വലകിലുക്കിയതോടെ ഗ്യാലറിയില്‍ ഇടിമുഴക്കം. മിനുറ്റുകള്‍ക്കകംതന്നെ ഷൂട്ടേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക്. പെനാല്‍ട്ടി ബോക്‌സിന് പുറത്തുനിന്നും റാസിയു ടെ സൂപ്പര്‍ ഷോട്ടിലൂടെ ഷൂട്ടേര്‍സ് പടന്ന ലീഡ് ഉയര്‍ത്തി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ സന്തോഷ് ട്രോഫി താരം വിഷ്ണുവിലൂടെ ഷൂട്ടേര്‍സിന്റെ ഗോള്‍നില മൂന്നാക്കി ഉയര്‍ത്തി.

Post a Comment

0 Comments