വലയില്‍ കുടുങ്ങിയ ഭീമന്‍ കടലാമക്ക് കോസ്റ്റല്‍ പോലീസ് രക്ഷകരായി


നീലേശ്വരം: ഒരു മാസത്തിലേറെയായി വലയില്‍കുടുങ്ങി അവശനായ ഭീമന്‍ കടലാമക്ക് കോസ്റ്റല്‍പോലീസ് രക്ഷകരായി.
ഇന്ന് രാവിലെ കടലില്‍ പട്രോളിംങ് നടത്തവെയാണ് അഴീത്തല കോസ്റ്റല്‍പോലീസ് സംഘം കടലില്‍ ഒരു വല കണ്ടത്. വല എടുത്ത് പരിശോധിച്ചപ്പോഴാണ് അതിനകത്ത് കുടുങ്ങിയ 25 കിലോ തൂക്കം വരുന്ന കടലാമയെ കണ്ടെത്തിയത്. ഇതിനെ പുറത്തെത്തിച്ചപ്പോള്‍ തോടു മുഴുവന്‍ പായല്‍കൊണ്ട് നിറഞ്ഞിരുന്നു. ഇത് വൃത്തിയാക്കി ഭക്ഷണം നല്‍കി പരിപാലിച്ചുവരികയാണ്. ഇതിനെ തൈക്കടപ്പുറത്തെ കടലാമ്മ സംരക്ഷണ സംഘടനയായ നെയ്തലിന് കൈമാറി. കോസ്റ്റല്‍ എസ്.ഐ വിക്രമനും സംഘവുമാണ് കടലാമക്ക് രക്ഷകരായത്. മീന്‍പിടുത്ത വലയില്‍ കുടുങ്ങുന്ന കടലാമകളെ വലയറുത്ത് മാറ്റി മത്സ്യതൊഴിലാളികള്‍ കടലിലൊഴുക്കുകയാണ് പതിവ്. ഇങ്ങനെ വലമുറിച്ച് ഒഴുക്കിയ കടലാമയാണ് പോലീസിന്റെ കണ്ണില്‍പ്പെട്ടത്.

Post a Comment

0 Comments