ക്ലയന്റ്‌സ് മീറ്റ് സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായികള്‍ക്കായി ക്ലയന്റ്‌സ് മീറ്റ് സംഘടിപ്പിച്ചു.
ജി എസ് ടി ആദായ നികുതി നിയമങ്ങളിലും നടത്തിപ്പിലും കാലാനുസൃതമായി വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വ്യാപാരി വ്യവസായി സമൂഹത്തെ പ്രാപ്തരാക്കാനും അവരില്‍ നിയമങ്ങളെ കുറിച്ച് ശരിയായ അവബോധം സൃഷ്ടിച്ച കൊണ്ട് കാലത്തിനനുസരിച്ച് ഉയരേണ്ട ആവശ്യകതെയെക്കുറിച്ച് പ്രതിപാദിക്കാനും വേദിയൊരുക്കി വ്യാപാരി ഭവനില്‍ ക്ലയന്റ്‌സ് മീറ്റ് സംഘടിപ്പിച്ചു. സ്റ്റേറ്റ് ജി എസ് ടി വകുപ്പ് ഓഫീസറും ജി എസ് ടിമാസ്റ്റര്‍ ട്രെയ്‌നറുമായ മധു കരിമ്പില്‍ ഉദ്ഘാടനം ചെയ്തു. ടാക്‌സ് പ്രാക്റ്റീഷണര്‍ പി ശ്യാമപ്രസാദ്, എ മനോജ് കുമാര്‍, കെ വി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments