പെരിയ: പുല്ലൂര്‍ -പെരിയ ഗ്രാമ പഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി മധുരമ്പാടി മുത്തപ്പന് മടപ്പുര റോഡ് കോണ്‍ക്രീറ്റ് ചെയ്തു.
റോഡിന്റെ ഉദ്ഘാടനം പത്മനാഭ മധുരമ്പാടിത്തായര്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍ അധ്യക്ഷനായി. റോഡ് 15 മീറ്റര്‍ നീളം കോണ്‍ക്രീറ്റ് 5 ലക്ഷം തുക 160 തൊഴിലാളികളാണ് പ്രവര്‍ത്തനത്തില്‍ പങ്കാളിയായത് നാട്ടുക്കാരുടെ പൂര്‍ണ്ണമായ സഹകരണം ജോലി എളുപ്പത്തിലാക്കി. കഴിഞ്ഞ വര്‍ഷം ഈ വാര്‍ഡ് മധുരമ്പാടി -താളിക്കുണ്ട് റോഡില്‍ 150 മീറ്റര്‍ ഇത്തരത്തില്‍ കോണ്‍ക്രീറ്റ് ചെയ്തു. മുത്തപ്പന് മടപ്പുര പ്രസിഡണ്ട് എ.ദാമോദരന്‍, ടി.തമ്പാന്, പി.വി.ബിനു എന്നിവര്‍ സംസാരിച്ചു.
0 Comments