പണവും മൊബൈല്‍ഫോണും തട്ടിയെടുത്തു


കാസര്‍കോട്: വഴിവക്കില്‍ കാറ്റ് കൊള്ളാനിരിക്കുകയായിരുന്ന ആളില്‍ നിന്നും 68000 രൂപയും മൊബൈല്‍ഫോണും തട്ടിപ്പറിച്ചതായി പരാതി.
ബദിയടുക്ക നെല്ലിക്കട്ടയിലെ അതിര്‍ക്കുഴി അബ്ദുള്ള (58)യുടെ പണവും മൊബൈല്‍ഫോണുമാണ് തട്ടിപ്പറിച്ചത്. അതിര്‍ക്കുഴിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുള്‍റഹ്മാനും കണ്ടാലറിയാവുന്ന മറ്റൊരാളുമാണ് പണവും മൊബൈലും തട്ടിയെടുത്തെന്ന് അബ്ദുള്ള പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ഭക്ഷണം കഴിച്ചശേഷം അതിര്‍ക്കുഴിയിലെ വഴിയരികില്‍ വിശ്രമിക്കുമ്പോഴാണ് രണ്ടുപേരും ചേര്‍ന്ന് അബ്ദുള്ളയില്‍ നിന്നും പണവും മൊബൈല്‍ഫോണും തട്ടിപ്പറിച്ചത്.

Post a Comment

0 Comments