ഇന്റേണ്‍ഷിപ്പിന് ചേരാം


കാസര്‍കോട്: ഹരിതകേരളം ജില്ലാ മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.
കൂടിക്കാഴ്ച മാര്‍ച്ച് അഞ്ചിന് രാവിലെ 10 ന് കളക്ടറേറ്റിലെ ഹരിതകേരളം മിഷന്‍ ജില്ലാ ഓഫീസില്‍ നടക്കും. ആറ് മാസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപെന്റ് ലഭിക്കും.

Post a Comment

0 Comments