ജെ.ഡി.സി അപേക്ഷ ക്ഷണിച്ചു


മുന്നാട്: കാസര്‍കോട് ജില്ലയിലെ മുന്നാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍-കോ-ഓപ്പറേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം മാര്‍ച്ച് 31 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ മുന്നാട് പരിശീലന കേന്ദ്രത്തില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായവരും 2020 ജൂണ്‍ ഒന്നിന് 16 വയസ്സ് പൂര്‍ത്തിയായവരും 40 വയസ് കഴിയാത്തവരും ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധി പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗകാരുടേത് 45 വയസ്സും ഒ.ബി.സി വിഭാഗക്കാരുടേത് 43 വയസ്സുമാണ്. സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. പൂരിപ്പിച്ച അപേക്ഷ നിര്‍ദ്ദേശിച്ച രേഖകള്‍ സഹിതം പ്രിന്‍സിപ്പാള്‍, സഹകരണ പരിശീലന കേന്ദ്രം, മുന്നാട് എന്ന വിലാസത്തില്‍ മാര്‍ച്ച് 31 മുന്നാട് എന്ന വിലാസത്തില്‍ മാര്‍ച്ച് 31 നകം ലഭിക്കണം. ഫോണ്‍: 04994 207350.

Post a Comment

0 Comments