കൈകഴുകി കൊറോണയെ തോല്‍പ്പിക്കാന്‍ മലയോര ജനതയും


ഒടയംചാല്‍: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാപാര വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റും ഡ്രൈവേഴ്‌സ് യൂണിയന്‍ ആന്റ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് (സിഐടിയു), ഫയര്‍ ഗുഡ്‌സ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒടയംചാലില്‍ കൈകഴുകല്‍ സൗകര്യം ഒരുക്കി.
വ്യാപാര വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റ് പ്രസിഡണ്ട് ഷിനോജ് ചാക്കോ, വി മാധവന്‍ ,ചന്ദ്രന്‍ കോടോത്ത് ,അനീഷ് പാലക്കാല്‍,കുഞ്ഞിക്കണ്ണന്‍ കോടോത്ത്, ജോസഫ് കൈതമറ്റം,സത്യരാജ് കോടോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments