കൊറോണ: ബേക്കല്‍ കോട്ടയും ബീച്ചും അടച്ചു


കാസര്‍കോട്: കൊറോണ പടരുന്നതിലുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബേക്കല്‍ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള ബേക്കല്‍ ബീച്ച്, റെഡ് മൂണ്‍ പാര്‍ക്ക് തുടങ്ങിയവയും അടച്ചിട്ടു. ഈ മാസം 31 വരെയാണ് നിയന്ത്രണം.
ഇന്നു തന്നെ കോട്ടയും പള്ളിക്കര പാര്‍ക്കുകളും അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. ജനങ്ങളുടെ സമ്പര്‍ക്കം പരമാവധി കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് നിയന്ത്രണം. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. റാണിപുരത്തേക്കുള്ള പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിരുന്നു.

Post a Comment

0 Comments