അബുദാബി: താമസ വിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇപ്പോള്‍ അവധിക്ക് നാട്ടില്‍ ഉള്ള പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വന്നു.
നിലവില്‍ രണ്ടാഴ്ചത്തേക്കാണ് റെസിഡന്‍സ് വിസകാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നത് . എന്നാല്‍ കൊവിഡ് വൈറസ് പടരുന്ന തീവ്രത അനുസരിച്ചു വിലക്ക് കാലാവധി നീട്ടുമെന്നാണ് സൂചന. വിസിറ്റിങ് വിസ, ബിസിനസ് വിസ ഉള്‍പ്പെടെയുള്ള ഗണത്തില്‍പ്പെടുന്നവര്‍ക്ക് യുഎഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ രാജ്യതെത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
ഇതിനു തൊട്ടു പിന്നാലെയാണ് ഇന്നലെ ഏറെ വൈകി താമസവിസകാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. രാജ്യത്ത് പ്രവേശിക്കാന്‍ ചുരുങ്ങിയ സമയം മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവധിക്കും ബിസിനസ് ആവശ്യാര്‍ത്ഥവും യുഎഇയിക്കു പുറത്തുപോയ മലയാളികളടക്കമുള്ള പ്രവാസികളുടെ മടക്കം പ്രതിസന്ധിയിലായി. ഇതാദ്യമായാണ് താമസ വിസക്കാര്‍ക് യുഎഇ രാജ്യത്തെക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത് . കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ എല്ലാവരുടെയും ആരോഗ്യത്തെയും സുരക്ഷയെയും മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
കാസര്‍കോട് ജില്ലക്കാരായ ആയിരക്കണക്കിന് യു.എ.ഇ പ്രവാസികള്‍ നാട്ടിലെത്തിയിട്ടുണ്ട്. ഇവരെല്ലാം വിഷമത്തിലായി.
0 Comments