പദവി ഏറ്റെടുക്കാതെ നടന്‍ ഇന്ദ്രന്‍സ്തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സ് കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാകില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇന്ദ്രന്‍സിനെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തത്. ഇതിന് തൊട്ടു പിന്നാലെ തന്നെ അദ്ദേഹം സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു. താന്‍ അഭിനയിച്ച സിനിമകള്‍ ചലച്ചിത്ര അക്കാദമി അവാര്‍ഡിന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇന്ദ്രന്‍സ് ഉള്‍പ്പെടെ അഞ്ചുപേരെയാണ് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. പ്രേംകുമാര്‍, അനില്‍ വി നാഗേന്ദ്രന്‍, ജോര്‍ജ് മാത്യു, ശങ്കര്‍ മോഹന്‍ എന്നിവരാണ് മറ്റുള്ള അംഗങ്ങള്‍.

Post a Comment

0 Comments