മംഗലാപുരം വിമാനതാവളത്തില്‍ പ്രവാസി മലയാളികളെ പീഡിപ്പിക്കുന്നു


കാസര്‍കോട്: കൊറോണ പരിശോധനയുടെ പേരില്‍ മംഗലാപുരം അന്തര്‍ദേശീയ വിമാന താവളത്തില്‍ എത്തുന്ന പ്രവാസി മലയാളികളെ യാതൊരു പരിശോധനയും നടത്താതെ പ്രത്യേക ബസ്സില്‍ കയറ്റി തലപ്പാടിയില്‍ കൊണ്ട് വിടുകയാണ്.
ഇത് നാട് കടത്തുന്നതിന് തുല്യമാണ്. തലപ്പാടിയില്‍ ഇറക്കി വിട്ടവര്‍ക്ക് മറ്റു സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ജില്ലാ ഭരണകൂടം യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയില്ല. വാര്‍ത്ത മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ഒരു ആശ്വാസം. ചില ഉദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്ക്കാനുള്ള അവസരമായി കൊറോണയെ ഉപയോഗിക്കുകയാണ്. മംഗലാപുരം വിമാനതാവളത്തില്‍ മലയാളി പ്രവാസികളോട് കൊള്ളക്കാരോട് പെരുമാറുന്നത് പോലെയാണ് അധികൃതര്‍ പെരുമാറുന്നത്. ഇത് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. ദിനംപ്രതി ആയിരകണക്കില്‍ മലയാളി യാത്രക്കാര്‍ എത്തുന്ന വിമാനതാവളത്തില്‍ മലയാളികളെ തെരഞ്ഞ് പിടിച്ച് അകാരണമായി എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകളുടെ പേരിലും ഇപ്പോള്‍ കൊറോണയുടെ പേരിലും മണിക്കൂറുകളോളം പീഡിക്കുകയാണ്. ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിച്ചാല്‍ മംഗലാപുരം എയര്‍പര്‍ട്ട് ബഹിസ്‌കരിക്കുന്നതുള്‍പെടെയുള്ള സമര പരിപാടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

Post a Comment

0 Comments