അമ്പലത്തറയില്‍ ഇന്ന് വോളിഫെസ്റ്റ്


അമ്പലത്തറ: ഓട്ടോറിക്ഷാതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വോളിഫെസ്റ്റ് ഇന്ന് വൈകീട്ട് അമ്പലത്തറയില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
വൈകീട്ട് 6 ന് സി.ഐ. ടി.യു സംസ്ഥാന കമ്മിറ്റിയംഗം കാറ്റാടികുമാരന്‍ വോളിഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി കണ്‍വീനര്‍ അനില്‍ വൈരക്കോട് അധ്യക്ഷം വഹിക്കും. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. സുധാകരന്‍ മുഖ്യതിഥിയായിരിക്കും. സിപിഎം അമ്പലത്തറ ലോക്കല്‍ സെക്രട്ടറി എന്‍.കൃഷ്ണന്‍, ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സി.ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഒന്നാംസമ്മാനം പതിനഞ്ചായിരം രൂപയും രണ്ടാം സമ്മാനം പതിനായിരം രൂപയുമാണ്.

Post a Comment

0 Comments