കെ.എച്ച്.ആര്‍.എ ഭവന്‍ ഉദ്ഘാടനം മാറ്റിവെച്ചു


കാസര്‍കോട് :കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി മാര്‍ച്ച് 29 ന് നടത്താന്‍ നിശ്ചയിച്ച കെ.എച്ച്.ആര്‍.എ ഭവന്‍ ഉദ്ഘാടനം കോറോണയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണ കൂടത്തിന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റി വെക്കാന്‍ അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പുതിയ തിയ്യതി പിന്നിിട് അറിയിക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി നാരായണ പൂജാരി, ട്രഷറര്‍ രാജന്‍ കല്‍ക്കര, സംസ്ഥാന സെക്രട്ടറി കെ.എച്ച്.അബ്ദുല്ല,ഐഡിയല്‍ മുഹമ്മദ്, ശ്രീനിവാസ ഭട്ട്, മുഹമ്മദലി റോയല്‍ ഡൈന്‍, രാമപ്രസാദ്, വെങ്കിട്ടരമണ ഹൊള്ള, ഉമേശ് ആശ, ശ്രീനിവാസ ഭട്ട് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments