ഉപകരണങ്ങള്‍ കൈമാറി


കാഞ്ഞങ്ങാട്: ഓഖി ദുരന്തത്തില്‍ മീന്‍പിടിത്ത ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക്, ഫിഷറീസ് വകുപ്പും മത്സ്യഫെഡും നടപ്പിലാക്കുന്ന ഓഖി പുനരധിവാസ പദ്ധതി പ്രകാരം 6.7 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറി. ബി. സുരേശന്‍ ലീഡറായ നാലംഗമത്സ്യബന്ധന ഗ്രൂപ്പിനാണ് കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്, പള്ളിക്കര, മത്സ്യത്തൊഴിലാളി സംഘത്തില്‍ മീന്‍ പിടുത്ത ഉപകരണങ്ങള്‍ നല്‍കിയത്.
2017 നവംബര്‍ 30ന് ഉണ്ടായ ഓഖി ദുരന്തത്തില്‍ സുരേശന്‍ ലീഡറായുള്ള ഗ്രൂപ്പിലെ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മീന്‍പിടിത്ത യാനവും ഉപകരണങ്ങളും പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു. വിതരണപരിപാടിയില്‍ സംഘം പ്രസിഡന്റ് അഡ്വ. പ്രദീപ് ലാല്‍ അധ്യക്ഷനായി. മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഇന്‍ ചാര്‍ജ് കെ.എച്ച്. ഷെരീഫ് ഉപകരണങ്ങള്‍ വിതരണം ചെയ്തു.
ഫിഷറീസ് ഡവലപ്‌മെന്റ് ഓഫീസര്‍ എം. ചന്ദ്രന്‍ സംസാരിച്ചു.

Post a Comment

0 Comments