ബലാത്സംഗബിഷപ്പ് ഫ്രാങ്കോയ്ക്ക് കോടതിയില്‍ തിരിച്ചടി


കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിടുതല്‍ ഹര്‍ജി നില്‍കിയ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോടതിയില്‍ തിരിച്ചടി. തെളിവുകള്‍ കെട്ടിചമച്ചതാണെന്നും വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് കേസെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. അതുകൊണ്ട് തന്നെ വിചാരണ കൂടാതെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹര്‍ജി നല്‍കിയത്.
ഇരുവിഭാഗങ്ങളുടേയും വാദം വിശദമായി കേട്ടാണ് കോടതിയുടെ തീരുമാനം. ബിഷപ്പിനെതിരെ തെളിവുകള്‍ ഉണ്ടെന്നും വിചാരണ നേരിടണമെന്നും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി. അതേ സമയം വിടുതല്‍ ഹര്‍ജിയുമായി മേല്‍കോടതിയെ സമീപിക്കാനാണ് ബിഷപ്പിന്റെ തീരുമാനം.
രഹസ്യ വിചാരണ വേണമെന്ന ബിഷപ്പിന്റെ വാദത്തില്‍ കോടതി പിന്നീട് വിധി പറയും. മറ്റൊരു കന്യാസ്ത്രീയുടെ മൊഴി പുറത്ത് വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു എന്നാണ് ബിഷപ്പിന്റെ ആരോപണം.
മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണവും ഫ്രാങ്കോ മുളക്കല്‍ ആരോപിച്ചിരുന്നു.

Post a Comment

0 Comments