ഡി.എം.കെ സെക്രട്ടറി അന്‍പഴകന്‍ അന്തരിച്ചു


ചെന്നൈ: ഡി.എം.കെയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ കെ.അന്‍പഴകന്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അന്‍പഴകന്റെ വിയോഗത്തെ തുടര്‍ന്ന് ഡി.എം.കെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
കരുണാനിധിയുടെ ഗുരുസ്ഥാനീയനായിരുന്നു അന്‍പഴകന്‍. കഴിഞ്ഞ 43 വര്‍ഷമായി ഡി.എം.കെ ജനറല്‍ സെക്രട്ടറിയാണ്. തമിഴ്‌നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, രണ്ട് തവണ വിദ്യാഭ്യാസ മന്ത്രി, എട്ട് തവണ തുടര്‍ച്ചയായി എം.എല്‍.എ തുടങ്ങിയ പദവികള്‍ നിര്‍വ്വഹിച്ചു.
ദ്രാവിഡ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവാണ് വിടപറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെയും സാക്ഷാല്‍ കലൈഞ്ജറെയും ഒരു പോലെ ആവേശം കൊള്ളിച്ചതായിരുന്നു പാര്‍ട്ടി രൂപീകരണ വേളയിലെ അന്‍പഴകന്റെ പ്രസംഗം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നില്ല. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ കീഴ്പാകത്തെ വസതിയിലും അണ്ണാ അറിവാലയത്തിലും പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് 4 മണിക്ക് സംസ്‌കാരം.

Post a Comment

0 Comments