കൊറോണയെ നേരിടാന്‍ കൈ കഴുകല്‍ കേന്ദ്രം


പള്ളിക്കര: കേരള സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ ക്യാമ്പയില്‍ ' ബ്രേക്ക് ദി ചെയിന്‍ ' ന്റെ ഭാഗമായി നീലേശ്വരം പള്ളിക്കര പിപ്പ്ള്‍സ് റീഡിംഗ് റൂം ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കര ബസ് വെയിറ്റിങ്ങ് ഷെഡിന് സമീപം തയ്യാറാക്കിയ കൈ കഴുകല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുന്‍ എം.പി പി .കരുണാകരന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് ഡോ: പി.പ്രഭാകരന്‍ അധ്യക്ഷം വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.കെ രതീഷ്, കെ.വി.ഉഷ, കെ.വി രാധ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പി.അമ്പാടിയേട്ടന്‍ എന്നിവര്‍ സംബന്ധിച്ചു. കെ.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments