ഒന്നരക്കോടിയുടെ കുഴല്‍പണവുമായി രണ്ടുപേരെ അറസ്‌ററുചെയ്തു


കാസര്‍കോട്: 1.40 കോടി രൂപയുടെ ഹവാല പണവുമായി രണ്ടുപേര്‍ പിടിയിലായി. മഹാരാഷ്ട്ര സിതാമ കാര്‍ളേപാടിയിലെ അങ്കൂഷ് (38), മഹാരാഷ്ട്ര ബല്ലോടി സാങ്ക്‌ളിയിലെ ശങ്കര്‍ (29) എന്നിവരെയാണ് കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നു പുലര്‍ച്ചെ 3 മ ണിക്ക് നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ എസ് 1 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ ജി.ആര്‍.പി.എ എസ്.ഐ രാജേന്ദ്രന്‍, മൂസക്കുട്ടി എന്നിവര്‍ നിരീക്ഷിച്ചുവരികയായിരുന്നു.
കാസര്‍കോട് ട്രെയിന്‍ എത്താറാവുമ്പോള്‍ റെയില്‍വേ പോലീസില്‍ വിവരമറിയിച്ചു. തുര്‍ന്ന് കാസര്‍കോട് റെയില്‍വേ എ.എസ്.ഐ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, സുധീര്‍, ശിവകുമാര്‍, കെ.എം.ചിത്ര എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ബാഗില്‍ കടലാസില്‍ പൊതിഞ്ഞനിലയില്‍ പണം കണ്ടെത്തുകയുമായിരുന്നു. മുംബൈയില്‍ നിന്നും എറണാകുളത്തേക്കാണ് ഇവര്‍ ടിക്കറ്റെടുത്തത്. 40 ലക്ഷം രൂപയുടെ 2000 ന്റെ നോട്ടുകളും, ഒരു കോടി രൂപയുടെ 500 ന്റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments