അപേക്ഷ ക്ഷണിച്ചു


കാസര്‍കോട്: 'നെരിപ്പ്'എന്ന പേരിലുള്ള പട്ടികവര്‍ഗ്ഗ കലാസമിതിയുടെ ആരംഭം പരപ്പയില്‍ മാര്‍ച്ച് 21 ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ കുറിക്കുന്ന ചടങ്ങിലേക്ക് മംഗലംകളി അവതരിപ്പിക്കുന്നതിന് മാവിലന്‍, മലവേട്ടുവ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ മാര്‍ച്ച് 13 നകം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ, നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കണം.

Post a Comment

0 Comments