ചെറുപുഴ: സ്ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്ത കേസില്‍ കരിങ്കല്‍ ക്വാറി തൊഴിലാളികളായ രണ്ടു പേരെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
പെരിങ്ങോം സ്വദേശികളായ സി.വിജയന് (40), കെ.പി.മുത്തലിബ് ( 42) എന്നിവരെയാണ് എസ്.ഐ മഹേഷ് കെ.നായര്‍ അറസ്റ്റ് ചെയ്തത്. പ്രാപ്പൊയില്‍ പെരുവട്ടം ക്വാറിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് കണ്ടെത്തിയത്. ക്വാറികളില്‍ സ്ഫോടനം നടത്താന്‍ അനുമതിയുള്ള ലൈസെന്സ്ഡ് ബ്ലാസ്റ്റ്മാന് ഇവിടെ ഉണ്ടായിരുന്നില്ല. അതിനിടെ തൊഴിലാളികളെ മാത്രം പ്രതികളാക്കിയ പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. തളിപ്പറമ്പ ഡി.വൈ.എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
0 Comments