കൊറോണാഭീതിയുടെ മറവില്‍ സ്വര്‍ണ്ണകള്ളക്കടത്ത് ശക്തിപ്പെട്ടു


കൊണ്ടോട്ടി: കോവിഡ് ഭീതിയില്‍ വിദേശത്തുനിന്നുള്ള വിമാനങ്ങളും യാത്രക്കാരും കുറഞ്ഞിട്ടും സ്വര്‍ണക്കടത്ത് തുടരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 98 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയുള്‍പ്പെടെ നാല് പേര്‍ പിടിയിലായി. കാസര്‍കോട് സ്വദേശി അബ്ദുല്‍ സമദ്, പാലക്കാട് സ്വദേശി ജാഫര്‍, താമരശ്ശേരി സ്വദേശി അബ്ദുല്‍ അസീസ്, പേരാമ്പ്ര സ്വദേശി റിയാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ ദുബൈയില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയതായിരുന്നു സമദ്. ജാഫര്‍ ദുബൈയില്‍ നിന്നും, അബ്ദുല്‍ അസീസും റിയാസും. ഷാര്‍ജയില്‍ നിന്നും എത്തിയതായിരുന്നു. അതേസമയം വിമാനത്തിന്റെ ശുചി മുറിയില്‍ നിന്നും ഒളിപ്പിച്ചു വെച്ച നിലയില്‍ 473 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു.
ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ഡോ. എന്‍ എസ് രാജി, ടി എ കിരണ്‍, സൂപ്രണ്ടുമാരായ സി സി ഹാന്‍സന്‍, കെ.സുധീര്‍, എസ്.ആശ, ഇന്‍സ്പക്ടര്‍മാരായ കെ.മുരളീധരന്‍, ചന്ദന്‍കുമാര്‍, സുമിത് നെഹ്‌റ, രമേന്ദ്ര സിംഗ്, ഹവീല്‍ദാര്‍മാരായ സി.അശോകന്‍, ചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

Post a Comment

0 Comments