പാചകവാതകത്തിന്റെ വിലവര്‍ധനവ് പിന്‍വലിക്കണം


കാഞ്ഞങ്ങാട്: ജനജീവിതം ദുസഹമാക്കുന്ന വിധത്തില്‍ പാചകവാതകങ്ങള്‍ക്ക് വരുത്തുന്ന വിലവര്‍ധനവ് പിന്‍വലിക്കണമെന്ന് കാഞ്ഞങ്ങാട് നടന്ന കെഎസ്‌കെടിയു വനിതാജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന വനിതാസബ്ബ്കമ്മറ്റി കണ്‍വീനര്‍ കെ. കോമളകുമാരി ഉദ്ഘാടനം ചെയ്തു. എ ജാസ്മിന്‍ അധ്യക്ഷയായി. സംസ്ഥാന കമ്മറ്റിയംഗം കോമളാ ലക്ഷമണന്‍, കെഎസ്‌കെടിയു ജില്ലാസെക്രട്ടറി വികെ രാജന്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാറും സംഘപരിപാറും നടത്തുന്ന നീക്കങ്ങളില്‍ കണ്‍വെന്‍ഷന്‍ പ്രതിഷേധിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ കണ്‍വീനര്‍ കെ രമണി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments