കാസര്‍കോട് : കോവിഡ് 19 പകര്‍ച്ചവ്യാധി (കൊറോണ വൈറസ്) ബാധയില്‍ കാസര്‍കോട് ബ്ലഡ് ബാങ്കില്‍ അനുഭവിക്കുന്ന രക്തകുറവ് പരിഹാരത്തിന്ന് വേണ്ടി നെഹ്റു യുവ കേന്ദ്ര ,ബ്ലഡ് ഡൊണേഴ്സ് കേരളം (ബി ഡി കെ )കാസര്‍കോടിന്റെ സംയുക്ത ആഭിമുഖ്യത്തില്‍ ആലംപാടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്(ആസ്ക് ആലംപാടി) പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പ് നടത്തി.
കാസര്‍കോട് ബ്ലഡ് ബാങ്കില്‍ നേരത്തെയും രക്തക്കുറവ് അനുഭവപെട്ടപ്പോള്‍ നിരവധി തവണ രക്തദാനം നടത്തി ആസ്ക് ആലംപാടി പ്രവര്‍ത്തകര്‍ മാതൃകയായിട്ടുണ്ട്.
ആസ്ക് ട്രഷറര്‍ സലാം ഉല്‍ഘാടനം ചെയ്തു .ക്ലബ്ബ് സെക്രട്ടറി സിദ്ദിഖ് എം, ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി. കെ) സംസ്ഥാന സെക്രട്ടറി സനല്‍ ലാല്‍, ബി ഡി കെ കാസര്‍കോട് ജില്ല സെക്രട്ടറി നൗഷാദ് കണ്ണമ്പള്ളി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ,ദീപക് ബ്ലഡ് ബാങ്ക്, കബീര്‍ സി ഒ, ലത്തീഫ് മാസ്റ്റര്‍, മുസ്തഫ യൂസര്‍, ഷെബീര്‍ പൊയ്യയില്‍, മുബാറക് സി എച്ച് ,ജംഷി മജല്‍, ബാത്തിഷ അടുകത്തില്, റഷാദ്, ബാത്തിഷ ചൂരി,അഫ്സല് ഖത്തര്‍,ജാബിര്‍, അമാനുള്ള എം കെ, മിര്‍സ പൊയ്യയില്‍, അപ്പി മസ്കാന, സിദ്ദിഖ് ബിസ്മില്ല തുടങ്ങിയവര്‍ രക്തദാന ക്യാമ്പില്‍ പങ്കെടുത്തു.
0 Comments