വനിതാലീഗ് കുടുംബസംഗമം സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ വനിതാ ലീഗ് കുടുംബ സംഗമം നടന്നു.' അടുക്കള പുറത്തെ പൗരത്വബോധം' മുന്‍സിപ്പല്‍ തല ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു.വനിതാ ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ട് ടി.കെ.സുമയ്യ അദ്ധ്യക്ഷത വഹിച്ചു. എന്‍.എ ഖാലിദ് മുഖ്യാതിഥിയായി. വനിതാ ലീഗ് ജില്ല പ്രസിഡണ്ട് പി.പി.നസീമ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.ഹാഷിം അരിയില്‍ പ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ സെക്രട്ടറി സി.കെ.റഹ്മത്തുള്ള, ഹസ്സന്‍ പടിഞ്ഞാര്‍ ,വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട് ഖദീജാ ഹമീദ്, ഖൈറുന്നിസാ, ഷംസുആവിയില്‍, അനീ സാ, സലാം മീനാപ്പിസ്, ഖദീജാ റൂബി നാ, റസീനാ കെ.കെ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments