കേന്ദ്ര സര്‍വ്വകലാശാല സ്ഥാപകദിനം ആഘോഷിച്ചു


പെരിയ: കേന്ദ്ര സര്‍വ്വകലാശാല പതിനൊന്നാമത് സ്ഥാപകദിനം ആഘോഷിച്ചു.
ചടങ്ങില്‍ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനും കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശവകുപ്പ് സെക്രട്ടറിയുമായ ജി.മാധവന്‍ നായര്‍ സ്ഥാപകദിനപ്രഭാഷണം നടത്തി. ഇന്ന് ലഭ്യമായ എല്ലാ ആധുനിക അറിവുസമ്പാദനരീതികളും പ്രയോജനപ്പെടുത്തിക്കൊണ്ട് ലോകനിലവാരത്തിലുള്ള മാനവവിഭവശേഷി വികസനമായിരിക്കണം നമ്മുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കേണ്ടതെന്ന് സ്ഥാപകദിനപ്രഭാഷണത്തില്‍ ഡോ. ജി.മാധവന്‍ നായര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ വിദ്യാര്‍ത്ഥികളെ ഇന്നിന്റെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുവാന്‍ തക്ക കഴിവുള്ളവരാക്കിമാറ്റുവാന്‍ അദ്ധ്യാപകര്‍ സ്വയം പ്രതിജ്ഞാബദ്ധരാകണമെന്നും, ആര്‍ജ്ജിക്കുന്ന അറിവുകള്‍ സാധാരണക്കാരന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഉപകരിക്കുന്നതാകണമെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വൈസ്ചാന്‍സിലര്‍ ഡോ.ജി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോ-വൈസ്ചാന്‍സിലര്‍ ഡോ.കെ.ജയപ്രസാദ് സ്വാഗതവും, രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.
പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ജീവനക്കാരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Post a Comment

0 Comments