ജിഎച്ച്എസ് കടമ്പാര്‍ കെട്ടിട, വായനശാല ഉദ്ഘാടനം ചെയ്തു


മഞ്ചേശ്വരം : കടമ്പാര്‍ ഗവണ്മെന്റ് ഹൈസ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയം ഉദ്ഘടനം ചെയ്തു.
ആര്‍ എം എസ് എ യും കാസര്‍കോട് ഡവലപ്പ്‌മെന്റ് പാക്കേജും എസ് എസ് എയും സംയുക്തമായി അനുവദിച്ച പുതിയ കെട്ടിട സമുച്ചയ ഉദ്ഘടനത്തില്‍ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്‌കാരിക പ്രധിനിധികള്‍ പങ്കെടുത്തു.
കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആര്‍ എം എസ് എ കെട്ടിടവും, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാസര്‍കോട് ഡെവലപ്പ്‌മെന്റ് പാക്കേജ് കെട്ടിടവും, കാസര്‍കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ എസ് എസ് എ കെട്ടിടവും, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് ഷുക്കൂര്‍ ഗ്രന്ഥാലയവും ഉദ്ഘടനം ചെയ്തു. മഞ്ചേശ്വരം എ ഇ ഒ ദിനേശ് വി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആശാലത ബി എം, മഞ്ചേശ്വരം ബിപിഒ ഇന്‍ചാര്‍ജ് ആദര്‍ശ് ബിപി, സിഎംസി അധ്യക്ഷന്‍ യദുനന്ദന ആചാര്യ, പി ടി എ പ്രസിഡന്റ് മുത്തലിബ് കെടുമ്പാടി, എം പി ടി എ പ്രസിഡന്റ് സുഹ്‌റ കടമ്പാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂളിനുള്ള സമഗ്ര സംഭാവന മുന്‍നിര്‍ത്തി ശതാബ്ദി അധ്യക്ഷന്‍ രാമചന്ദ്ര റാവുവിനെ കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പൊന്നാട അണിയിക്കുകയും ഫലകം നല്‍കി ആദരിക്കുകയും ചെയ്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഡവലപ്പ്‌മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അര്‍ഷാദ് വോര്‍ക്കാടി സ്വാഗതവും കടമ്പാര്‍ സ്‌കൂള്‍ അധ്യാപകനായ ഇസ്മായില്‍ റഫീഖ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments