ജനറല്‍ബോഡി യോഗവും കുടുംബസംഗമവും


വിദ്യാനഗര്‍: കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡ്, വിദ്യാനഗര്‍ ഉദയഗിരിയില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ഹൗസിംഗ് പ്രോജക്ടില്‍ പെടുന്ന സായൂജ്യം ഹൗസിംഗ് എന്‍ക്ലേവ്‌സ് റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.
അസോസിയേഷന്‍ പ്രസിഡണ്ട് ജോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫ്രാക് പ്രസിഡണ്ട് ജി.ബി. വത്സന്‍ ഉദ്ഘാടനം ചെയ്തു. ഫ്രാക് രക്ഷാധികാരിയും കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ടുമായ സണ്ണി ജോസഫ്, ഫ്രാക് മുന്‍ പ്രസിഡണ്ട് എം.കെ. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഡോ. രാഘവന്‍ വെള്ളിക്കീല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് സിന്ധു ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.
അസോസിയേഷന്‍ പുതിയ ഭാരവാഹികളായി ജോയ് ജോസഫ് (പ്രസിഡണ്ട്), സിന്ധു ചന്ദ്രശേഖരന്‍ (വൈസ് പ്രസിഡണ്ട്), ഡോ. രാഘവന്‍ വെള്ളിക്കീല്‍ (സെക്രട്ടറി), റെജി. പി.ആര്‍. (ജോയിന്റ് സെക്രട്ടറി), ടി.പി. വേണുഗോപാലന്‍ (ട്രഷറര്‍), ഉണ്ണികൃഷ്ണന്‍ കോടോത്ത്, എം. പത്മാക്ഷന്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍), ജിഷാമധു, എം.കെ. രാധാകൃഷ്ണന്‍ (സ്ഥിരം ക്ഷണിതാക്കള്‍), കെ. മധു (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. അസോസിയേഷന്‍ കുടുംബസംഗമത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

Post a Comment

0 Comments