വിവിധ സര്‍ക്കാര്‍ ഫീല്‍ഡ് ജീവനക്കാരുടെ സര്‍വ്വേ ജോലികള്‍ ഉടന്‍ നിര്‍ത്തി വെക്കണം


കാസര്‍കോട്: വിവിധ സര്‍ക്കാര്‍ ഫീല്‍ഡ് ജീവനക്കാരുടെ സര്‍വ്വേ ജോലികള്‍ ഉടന്‍ നിര്‍ത്തി വെക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യ പ്പെട്ടു.
വിവിധ വകുപ്പുകളിലെ ഫീല്‍ഡ് ജീവനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ നാട്ടില്‍ കൊറോണ, പക്ഷി പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ യാതൊരുവിധ മുന്‍ ഒരുക്കങ്ങളും ഇല്ലാതെ ജോലി നോക്കുന്ന അവസ്ഥയാണ്. ഇവ കൂടാതെ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും പല ജീവനക്കാര്‍ക്കും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ജീവനക്കാരെ ഫീല്‍ഡ് ജോലിക്കായി നിയോഗിക്കുന്നത് അടിയന്തിരമായി നിര്‍ത്തി വെക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ബന്ധപ്പെട്ടവരോട് ആ വശ്യപ്പെട്ടു.

Post a Comment

0 Comments