സേവ് ഇന്ത്യ കോണ്‍ഫറന്‍സ് സമാപിച്ചു


കാഞ്ഞങ്ങാട്: സൗഹൃദം സാധ്യമാണ് എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് വെസ്റ്റ് സര്‍ക്കിള്‍ കമ്മറ്റി സംഘടിപ്പിച്ച സേവ് ഇന്ത്യ കോണ്‍ഫറന്‍സ് സമാപിച്ചു.
പടന്നക്കാട് ടൗണില്‍ നടന്ന സംഗമം സര്‍ക്കിള്‍ പ്രസിഡണ്ട് അബൂബക്കര്‍ ബാഖവിയുടെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ദുറഹ്മാന്‍ മദനി മുഖ്യ പ്രഭാഷണം നടത്തി. അബ്ദു റസാഖ് തായിലകണ്ടി, ശിവജി വെള്ളിക്കോത്ത്, റിയാസ് അമലടുക്കം, അബ്ദുല്‍ ഹമീദ് മദനി, അബ്ദുസത്താര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അശ്‌റഫ് അശ്‌റഫി ആറങ്ങാടി സ്വാഗതവും ടി.പി. അബ്ദുസലാം നന്ദിയും പറഞ്ഞു.

Post a Comment

0 Comments