പടന്നക്കാട്: ആസ്പയര് സിറ്റി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആസ്പയര് സിറ്റി ക്ലബ്ബ് പടന്നക്കാടിനോട് പൊരുതിജയിച്ച് ഇന്ത്യന്‍ ആര്‍ട്ട്സ് എട്ടിക്കുളം ഫൈനല്‍ കടന്നു. ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു എട്ടിക്കുളത്തിന്റെ ഫൈനല്‍ പ്രവേശനം.
കളിയുടെ പന്ത്രണ്ടാം മിനുട്ടില്‍ എട്ടിക്കുളത്തിന്റെ എഴുപത്തി ഒന്നാം നമ്പര്‍ താരം നിയാസ് അതി മനോഹര ഷോട്ടിലൂടെയാണ് വിജയഗോള്‍ നേടിയത്.
ഗോള്‍ വഴങ്ങിയ ആസ്പയര് സിറ്റി ഗോളടിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും എട്ടിക്കുളത്തിന്റെ പ്രതിരോധം തകര്‍ക്കാന്‍ കഴിഞ്ഞില്ല.
ഇടവേളയ്ക്ക് ശേഷം പ്രതിരോധം ഭദ്രമാക്കിയ എട്ടിക്കുളത്തിന്റെ താരങ്ങള്‍ ലീഡ് നില നിര്‍ത്താന്‍ ഏറെ കിണഞ്ഞുശ്രമിച്ചു.
കളിയവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ആസ്പയര് സിറ്റി നടത്തിയ മിന്നലാക്രമണത്തില്‍ യഥാര്‍ത്ഥത്തില്‍ കാണികള്‍ പോലും അമ്പരന്നു പോയെങ്കിലും ഗോള്‍മാത്രം പിറന്നില്ല.
മിനിറ്റുകളുടെ വ്യത്യാസത്തില്‍ നാലില്‍ അധികം തവണ എട്ടിക്കുളത്തിന്റെ ഗോള്‍ മുഖത്തെ ആസ്പയര്സിറ്റി താരങ്ങള്‍ വിറപ്പിച്ചു.ഗോളെന്നുറച്ച പല അവസരങ്ങളും പോസ്റ്റില്‍ തട്ടി അകന്നു.
0 Comments