മയക്കുമരുന്നുമായി യുവാവ് പിടിയില്‍


കാസര്‍കോട്: വാഹനപരിശോധനയ്ക്കിടെ എം ഡി എം എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കാര്‍ കസ്റ്റഡിയിലെടുത്തു.
തെരുവത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷഹീലിനെ (34) യാണ് കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്. യുവാവില്‍ നിന്നും ഒരു ഗ്രാം എം ഡി എം എ മയക്കുമരുന്ന് പിടിച്ചെടുത്തു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തിങ്കളാഴ്ച രാത്രി വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്.

Post a Comment

0 Comments