പടന്നക്കാട്: അഞ്ചരലക്ഷം പ്രഥമ എംഎഫ്എ അംഗീകൃത ആസ്പയര് സിറ്റി അഖിലേന്ത്യാ സെവന്‍സ് ചാമ്പ്യന്‍ഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ആര്‍ട്സ് എട്ടിക്കുളം ടൈബ്രേക്കറില്‍ ബ്രദേഴ്സ് ബാവാനഗറിനെ കീഴ്പ്പെടുത്തി. പത്താം നമ്പര്‍ ജെഴ്സിക്കാരന്‍ നൈജീരിയന്‍ താരം മോമോയിലൂടെയാണ് ആദ്യ പകുതിയുടെ പതിനെട്ടാം മിനുട്ടില്‍ മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് തൊടുത്ത ലോങ്ങ് റേഞ്ച് ഷൂട്ടിലൂടെ ഇന്ത്യന്‍ ആര്‍ട്സ് എട്ടിക്കുളം ഗോള്‍ കണ്ടെത്തുന്നത്.
ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ അതെ നാണയത്തില്‍ തന്നെ തിരിച്ചടിച്ച് ഇന്ത്യന്‍ ആര്‍ട്സ് എട്ടിക്കുളത്തിന്റെ വലകുലക്കി ബ്രദേഴ്സ് ബാവാനഗര്‍ ഗോള്‍ സമനിലയിലാക്കി.
പതിനൊന്നാം നമ്പര്‍ ജെഴ്സി ഒസ്മാ മൈതാനത്തിന്റ മധ്യഭാഗത്ത് നിന്ന് തൊടുത്ത ഫ്രീകിക്ക് ഷോട്ടാണ് ഇന്ത്യന്‍ ആര്‍ട്സിന്റെ ഗോള്‍വലയം ഭേദിച്ച് ബ്രദേഴ്സ് ബാവാനഗറിന് ഗോള്‍ സമ്മാനിച്ചത്.
സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി തീര്‍ത്തും അലസമായാണ് ഇരുടീമുകളും കളിച്ച് തീര്‍ത്തത്.
ഒന്നേയൊന്നിന് പിരിഞ്ഞ മത്സരം ടൈബ്രേക്കറിലൂടെ ഇന്ത്യന്‍ ആര്‍ട്സ് സെമി ബെര്‍ത്തിലേക്ക് സ്ഥാനം ഉറപ്പിച്ചു.
ബ്രദേഴ്സ് ബാവാനഗറിന്റെ മൂന്നാം നമ്പര്‍ ജെഴസിക്കാരന് നൈജീരിയന്‍ താരം സ്റ്റോപ്പര്‍ ബാക്ക് എടുത്ത പെനാല്‍റ്റി കിക്ക് ഇന്ത്യന്‍ ആര്‍ട്സ് ന്റെ ഗോള്‍കീപ്പര്‍ നിസാര്‍ തട്ടിയകറ്റിയാണ് ഇന്ത്യന്‍ ആര്‍ട്സിന് സെമി ബെര്‍ത്തിലേക്ക് സീറ്റൊരുക്കി വിജയം സമ്മാനിച്ചത്.
മൈതാനം നിറഞ്ഞ് കളിച്ച ഇന്ത്യന്‍ ആര്‍ട്സിന്റെ മുന്നേ നിര താരം ഫസലാണ് ഇന്നത്തെ കളിയിലെ കേമന്‍. ഫസലിനുള്ള മികച്ച കളിക്കാരനുള്ള ട്രോഫി ആര്‍ജെ ദുബായ് മൊബൈല്‍ എംഡി ജിതേഷ് ഫിലിപ്പാണ് സമ്മാനിച്ചത്.
0 Comments