നിയന്ത്രണം വിട്ട കാര്‍ കിണറില്‍ വീണു; രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


ഒടയഞ്ചാല്‍: നിയന്ത്രണം വിട്ട കാര്‍ ആഴമുള്ള പൊട്ടക്കിണറില്‍ വീണെങ്കിലും അയല്‍വാസികളായ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോട്ടോത്തെ ജനാര്‍ദ്ദനന്‍ ആശാരി (54), അയല്‍വാസി മുരളീധരന്റെ ഭാര്യ നാരായണി (46) എന്നിവര്‍ യാത്രചെയ്ത കാറാണ് പൊട്ടക്കിണറില്‍ വീണത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10 മണിയോടെയാണ് ഒടയഞ്ചാലിന് അരകിലോമീറ്റര്‍ അകലെവെച്ചാണ് കെ.എല്‍ 14 ബി 2129 നമ്പര്‍ മാരുതികാര്‍ നിയന്ത്രണം വിട്ട് പൊട്ടക്കിണറ്റില്‍ വീണത്. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. കിണറിലേക്കുള്ള ഒരുതുരംഗത്തിലൂടെയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. കുറ്റിക്കോലില്‍ നിന്നും ഫയര്‍ഫോഴ്‌സും രാജപുരം പോലീസും സ്ഥലത്തെത്തിയിരുന്നു. ഇരുവരെയും കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments