പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയില്‍, പനിയെത്തുടര്‍ന്ന് നിരീക്ഷണത്തില്‍


കണ്ണൂര്‍: പരോളിലിറങ്ങി മഹാരാഷ്ട്രയിലേക്ക് മുങ്ങിയ പ്രതി പിടിയില്‍. കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പിടിയിലായത്. വിപിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു.
ഇയാളെ പനിയെ തുടര്‍ന്ന് ജയിലില്‍ നിരീക്ഷണത്തിലേക്ക് മാറ്റി. കൊവിഡ് 19 വൈറസ് രാാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 11 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ 63 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രതയും പ്രതിരോധനടപടികളുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി മഹാരാഷ്ട്രയിലെ നാല് നഗരങ്ങളില്‍ കടകളും ഓഫീസുകളും അടച്ചുള്ള കടുത്ത നിയന്ത്രണം നടപ്പാക്കുകയാണ് സര്‍ക്കാര്‍. ജയിലിലെ തിരക്ക് കുറയ്ക്കാന്‍ 5000 ജയില്‍ പുള്ളികളെ പുറത്തിറക്കിയേക്കും.

Post a Comment

0 Comments