പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: അക്രമങ്ങള്‍ കലാപത്തിലേക്ക് തിരിച്ച് വിട്ട് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഭരണകൂട നീക്കമാണ് മോദി ഭരണം നടത്തുന്നതെന്ന് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.പി ബാബു പറഞ്ഞു.
കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ അധ്യാപക സര്‍വ്വീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ എം.ടി. രാജീവന്‍ അധ്യക്ഷത വഹിച്ചു. എ.കെ എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പത്മനാഭന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കരുണാകരന്‍ രാവണീശ്വരം, ജില്ലാ പ്രസിഡന്റ് പ്രീത.കെ, പ്രസാദ് കരുവളം, എസ്.എന്‍. പ്രമോദ്, പ്രദീപ് കുമാര്‍ ,യമുന രാഘവന്‍, രാജേഷ് ഒള്‍ നാടിയന്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍. മണിരാജ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments