കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണം


നീലേശ്വരം: കഴിഞ്ഞ ആറു വര്‍ഷമായി ചെമ്മാക്കരയിലെ 70 ഓളം കുടുംബങ്ങള്‍ അനുഭവിച്ചു വരുന്ന കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുവാന്‍ അധികൃതര്‍ മുന്‍കൈയ്യെടുക്കെണമെന്ന് ഉദയം പുരുഷ സ്വയം സഹായം സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുവാനായി ജനങ്ങള്‍ മുന്‍കൈ എടുത്ത് സ്ഥലം ഏറ്റെടുത്ത് അധികൃതര്‍ക്ക് കൈമാറിയെങ്കിലും ആ സ്ഥലം ഉപയോഗപ്പെടുത്തി കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നു കുറ്റകരമായ അനാസ്ഥ അവസാനിപ്പിച്ച് ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ഉദയംപുരുഷ സ്വയം സഹായ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
സെക്രട്ടറി വിജയന്‍ വയലില്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ടി.രാജു വരവുചെലവു കണക്കും അവതരിപ്പിച്ചു.പ്രസിഡണ്ട് പി.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി സി.ജയചന്ദ്രന്‍ നന്ദി പറഞ്ഞു.സംഘം ഭാരവാഹികളായി പി.ഭാസ്‌കരന്‍ (പ്രസിഡണ്ട്),സി.രാഘവന്‍ (വൈസ് പ്രസിഡണ്ട്),വിജയന്‍ വയലില്‍ (സെക്രട്ടറി),സി.ജയചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി),ടി. രാജു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments