പെരിയ: പെരിയ പുലിഭൂത ദേവസ്ഥാനം നര്‍ത്തകാചാര്യനും ആദ്ധ്യാത്മിക പ്രവര്‍ത്തകനുമായിരുന്ന ചാണവളപ്പില്‍ കുട്ടി വെളിച്ചപ്പാടന്റെ സ്മരണാര്‍ഥം മഹാത്മാ എജുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സംഗീത ശ്രേഷ്ഠ പുരസ്കാരം സംഗീതജ്ഞന് കാഞ്ഞങ്ങാട് രാമചന്ദ്രനും മാധ്യമ ശ്രേഷ്ഠ പുരസ്കാരം മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണനും ഫോക്ലോര്പുരസ്കാരം പി.ദാമോദരപ്പണിക്കകരും മന്ത്രി ഇ.ചന്ദ്രശേഖരനില്‍ നിന്നു ഏറ്റുവാങ്ങി.
ഉത്തരമലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന് പെരിയ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തംഗം കെ.കുമാരന്,കെ.പി.കുഞ്ഞിക്കണ്ണന്,എ.ഗോവിന്ദന്‍നായര്‍,പി.വി.സി.നായര്‍,കേവീസ് ബാലകൃഷ്ണന്,ബാലകൃഷ്ണന്‍പെരിയ,ടി.രാമകൃഷ്ണന്‍നായര്‍,പ്രമോദ്പെരിയ,സി.പുരുഷോത്തമന്,പുലിഭൂതദേവസ്ഥാനം പ്രസിഡന്റ് സി.കമലാക്ഷന്‍,സെക്രട്ടറി സത്യന് മഠത്തില്‍ ,ക്ഷേത്രത്തിലെ സ്ഥാനികര്‍ എന്നിവര്‍ സംസാരിച്ചു.
0 Comments