ഓടയില്‍നിന്നും തോക്കുകളും തിരകളും കണ്ടെത്തി


കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്നും രണ്ട് പഴയ തോക്കുകളും ആറ് തിരകളും കണ്ടെത്തി. തുരുമ്പെടുത്ത്ദ്രവിച്ച നിലയിലാണ് ത്തോക്കുകളും തിരകളും ഉള്ളത്. ഇന്നലെ വൈകീട്ട് ഓവുചാല്‍ ശുചീകരണത്തിനിടെ കിട്ടിയ ഇരുമ്പ-്പ്ലാസ്റ്റിക്ക് സാധനങ്ങള്‍ക്കൊപ്പമാണ് കൈത്തോക്കുകളും തിരകളും കണ്ടെത്തിയത്. ടൗണ്‍ പോലീസ് 102 ആംസ് ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടുകിട്ടിയ തിരകള്‍ പിസ്റ്റളില്‍ ഉപയോഗിക്കുന്നവയല്ലെന്നും വലിയ തോക്കുകളില്‍ ഉപയോഗിക്കുന്നതാണെന്നും പോലീസ് പറഞ്ഞു. തോക്കും തിരകളും വിദഗ്ധപരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കും.
തമിഴ്‌നാട്ടുകാരിയായ പച്ചമ്മയെന്ന 42 കാരി തൊഴിലാളിക്കാണ് ജോലിക്കിടെ തോക്കുകളും തിരകളും കിട്ടിയത്. ഇവര്‍ ഇരുമ്പ് സാധനങ്ങള്‍ക്കൊപ്പം ആക്രിക്കടയില്‍ നല്‍കാനായി കൊണ്ടു പോകമ്പോള്‍ ഇതു കണ്ട ഒരാള്‍ ഇത് പോലീസില്‍ ഏല്‍പ്പിക്കണമെന്ന് അറിയിച്ചതോടെ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി തോക്കുകളും തിരകളും ബന്തവസിലെ ലെടുക്കുകയുമായിരുന്നു. അടുത്ത കാലത്തതൊന്നും തോക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. തോക്കുകള്‍ക്കും തിരകള്‍ക്കും 20 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ്കരുതുന്നത്. സംഭവത്തെകുറിച്ച് ഗൗരവത്തോടെ അന്വേഷിക്കുമെന്ന് സി.ഐ അബ്ദുള്‍ റഹീം പറഞ്ഞു.

Post a Comment

0 Comments